കടന്നപ്പള്ളി: കടന്നപ്പള്ളി ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ്ടു വിദ്യാർത്ഥിയും യുഡിഎഫ് പ്രവർത്തകനുമായ അസ്സെനാർനെ സിപിഐഎം-ഡിവൈഎഫ്ഐ ഗുണ്ടകൾ മർദ്ദിച്ചതിൽ പ്രതിഷേധിച്ച് യുഡിഎഫ് കടന്നപ്പള്ളി-പാനൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ചന്തപ്പുരയിൽ പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി.


കെപിസിസി അംഗവും യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയുമായ അഡ്വ. വി.പി. അബ്ദുൽ റഷീദ് ഉദ്ഘാടനം ചെയ്തു. യോഗത്തിൽ രാജേഷ് മല്ലപ്പള്ളി അധ്യക്ഷത വഹിച്ചു. യൂത്ത് ലീഗ് നേതാവ് അഫ്‌സൽ രാമന്തളി മുഖ്യപ്രഭാഷണം നടത്തി.
യോഗത്തിൽ കെപിസിസി മെമ്പർ എം പി ഉണ്ണികൃഷ്ണൻ , ഡിസിസി ജനറല്‍ സെക്രട്ടറി അഡ്വ.കെ. ബ്രിജേഷ് കുമാര്‍ , എസ്.കെ.പി. സക്കറിയ , എന്‍.ജി.സുനില്‍ പ്രകാശ് , സുധീഷ് കടന്നപ്പളളി , സന്ദീപ് പാണപ്പുഴ , വി.രാജന്‍ , എന്‍.വി. മധുസൂദനന്‍ , അക്ഷയ് പറവൂര്‍ , ഒ.പി. ഉമ്മര്‍കുട്ടി തുടങ്ങിയവര്‍ സംസാരിച്ചു.
UDF held a protest demonstration and public meeting